HOME
DETAILS

നെയ്യാറിലെ ജലത്തിനും തമിഴ്‌നാടിന്റെ അവകാശവാദം: ആശങ്കയോടെ കേരളം

  
backup
November 16 2016 | 18:11 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b4%bf

അമ്പൂരി: നെയ്യാര്‍ അണക്കെട്ടിലെ ജലവും തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നു കാട്ടി തമിഴ്‌നാട്. നെയ്യാര്‍ തമിഴ്‌നാടിന്റെ കൂടെ നദിയാണെന്നും ജലം അവര്‍ക്ക് കൂടി കിട്ടാനുള്ളതാണെന്നുമുള്ള വാദം പരിശോധിക്കാന്‍ സുപ്രിം കോടതി ഉത്തരവ് നല്‍കിയതാണ് ആശങ്കക്കിടയാക്കിയിരിക്കുന്നത്.

നെയ്യാര്‍ അന്തര്‍ സംസ്ഥാന നദിയാണോ എന്നും വെള്ളം നല്‍കാന്‍ നിയമപരമായ ബാധ്യതയുണ്ടോ എന്നും പരിശോധിക്കാനാണ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. നെയ്യാറില്‍ നിന്ന് വെള്ളം നല്‍കുന്നത് നിര്‍ത്തി വച്ച കേരളത്തിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
അതിനിടെ ഡാമിലെ ചില പ്രധാന പോയിന്റുകളില്‍ ടൂറിസ്റ്റുകളെന്ന വ്യാജേന തമിഴ്‌നാട് ഉദ്യോഗസ്ഥസംഘം എത്തി ഒരു ദിവസം തങ്ങി മടങ്ങിയതും വിവാദമായിട്ടുണ്ട്.
ഈ അവകാശവാദവുമായി കേന്ദ്ര വാട്ടര്‍ കമ്മിഷനെ തമിഴ്‌നാട് സമീപിച്ചിരുന്നു. എന്നാല്‍ ജല വകുപ്പ് അന്വേഷണം നടത്തി വിശദമായ പഠനം കമ്മിഷന് നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ വെള്ളം നല്‍കാന്‍ തീരുമാനമെടുത്തിരുന്നില്ല.
തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ അഗസ്ത്യമുടിയിലെ നാച്ചിമുടിയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. നെയ്യാര്‍ഡാമില്‍ എത്തിയശേഷം കള്ളിക്കാടും അരുവിപ്പുറവും കടന്ന് നെയ്യാറ്റിന്‍കര വഴി പൊഴിയൂരില്‍ കടലില്‍ ചേരുന്ന നദി കേരളത്തിന്റെ സ്വന്തം നദിയെന്ന് വ്യക്തമാണ്.
എന്നാല്‍ നെയ്യാറിലേയ്ക്ക് തമിഴ്‌നാട് വനത്തില്‍ നിന്നും ചെറു അരുവികള്‍ വന്നു ചേരുന്നുവെന്നും അതിനാല്‍ വെള്ളത്തിന് അവകാശമുണ്ടെന്നുമാണ് തമിഴനാടിന്റെ പുതിയ വാദം. ഒന്നാം പഞ്ചവല്‍സര പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച് സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തറക്കല്ലിട്ട് 1959 ല്‍ കമ്മിഷന്‍ ചെയ്തതാണ് നെയ്യാര്‍ ഡാം. സംസ്ഥാനം രൂപീകരിച്ചപ്പോഴും യാതൊരു കരാറും ഇല്ലാതെ വെള്ളം കൊടുത്തു തുടങ്ങി. ഇടതുകനാല്‍ വഴി വിളവന്‍കോട് താലൂക്കിലെ 9020 ഹെക്ടര്‍ പ്രദേശത്ത് കൃഷിയ്ക്ക് ജീവദായിനിയായി മാറി നെയ്യാറിലെ ജലം. നിരവധി ഉപ കനാലുകളും ചാലുകളും നിര്‍മിച്ച് തമിഴ്‌നാട് പരമാവധി പ്രയോജനപ്പെടുത്തി. ഒരു പൈസപോലും നല്‍കാതെയായിരുന്നു വെള്ളം ഉപയോഗിച്ചത്.
1988 -ല്‍ ജലം നല്‍കുന്നത് വിവാദമായി. വെള്ളത്തിന് പണം നല്‍കാത്തതിനെ ചൊല്ലി നിയമസഭയിലും ഒച്ചപ്പാടായി. 1991- ല്‍ ജലസേചനമന്ത്രി ടി.എം.ജേക്കബ് കരാര്‍ റദ്ദാക്കി. പകരം വെള്ളത്തിന് പണം ഈടാക്കാന്‍ തീരുമാനിച്ചു. ഇതിനിടെ 2003-ല്‍ വന്ന പുതിയ നിയമമനുസരിച്ച് തമിഴ്‌നാടിന് വെള്ളം കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കേരളം എത്തുകയായിരുന്നു.
ഇപ്പോള്‍ അവര്‍ വീണ്ടും തലപൊക്കുകയാണ്. ചെറിയ ഉറവകള്‍ നെയ്യാറിലേയ്ക്ക് നീരൊഴുക്കുന്നുവെന്ന കാരണം ചൂണ്ടികാട്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അനവധി നദികളാണ് നെയ്യാറിലേയ്ക്ക് നീരൊഴുക്കുന്നത്.
എന്നാല്‍ കേരളത്തിന് അവകാശപ്പെട്ട അഗസ്ത്യമുടിയിലെ ഭാഗത്ത് നിന്നാണ് നെയ്യാര്‍ ചുരത്തുന്നത്. അഗസ്ത്യമുടിയിലെ തമിഴ്‌നാട് സംസ്ഥാനത്തില്‍പ്പെട്ട ഭാഗത്ത് നിന്നും ഉത്ഭഭവിക്കുന്ന താമ്രപര്‍ണിയിലും കോതയാറിലും അവര്‍ തന്നെ അണക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. അവര്‍ക്ക് നെയ്യാറില്‍ അവകാശപ്പെടാന്‍ ഒന്നുമില്ലെന്ന് ജല വിഭവ വകുപ്പ് പറയുന്നു.
ആരും അറിയാതെ എത്തിയ തമിഴ്‌നാട് സംഘം നിരീക്ഷണം നടത്തിയാണ് മടങ്ങിയത് . അതിനിടെ സുപ്രീം കോടതി വിധി പ്രകാരം എത്തുന്ന അന്വേഷണ കമ്മിഷനെ കാത്തിരിക്കുകയാണ് ജലവിഭവവകുപ്പ്. നെയ്യാര്‍ കേരളത്തിന്റെ നദിയാണെന്ന് കാണിക്കുന്ന വിശദമായ റിപ്പോര്‍ട്ടുമായാണ് അവര്‍ കാത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago