സംസ്ഥാനം ഭരിക്കുന്നത് കണ്ണൂര്‍ ലോബി: ബി.ജെ.പി
കൊച്ചി: സംസ്ഥാനത്ത് കിരാതഭരണമാണ് നിലനില്‍ക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. പൊലിസിനെയും ജനാധിപത്യസംവിധാനത്തെയും നിര്‍വീര്യമാക്കി അധികാരം ഉപയോഗിച്ച് ആരെയും തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും എ.എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാടമ്പിമാരെപ്പോലെയാണ് സി.പി.എമ്മുകാര്‍ പെരുമാറുന്നത്. സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെതിരേ പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്കനുകൂലമാക്കി മൊഴിയെടുക്കുകയാണ് എളമരം കരീം ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് വെറും പാവയാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് കണ്ണൂര്‍ലോബിയാണ്. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ സി.പി.എം കള്ളപ്പണക്കാരുടെ കൂടെയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടായ തീരുമാനത്തെ തകിടം മാറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും രാധാകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."