HOME
DETAILS
MAL
പെരിയാറില്‍ ഉപ്പിന്റെ അംശം കൂടി; കുടിവെള്ള വിതരണം മുടങ്ങി
backup
November 16 2016 | 18:11 PM
ആലുവ: പെരിയാറില്‍ ഉപ്പിന്റെ അംശം കൂടിയതിനെ തുടര്‍ന്ന് ആലുവ ജലശുദ്ധീകരണശാലയില്‍ നിന്നുള്ള കുടിവെള്ള വിതരണം ചൊവ്വാഴ്ചയും മുടങ്ങി. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാവിലെ ആറര വരെയാണ് പമ്പിംഗും വിതരണവും മുടങ്ങിയത്. തിങ്കളാഴ്ച്ചയും മൂന്നര മണിക്കൂറോളം കുടിവെള്ള വിതരണം നിര്‍ത്തിയിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ പെരിയാറിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം 300 പാര്‍ട്ട്സ് പെര് മില്യന്‍ ആയപ്പോഴാണ് പമ്പിംഗ് നിര്‍ത്തിയത്. പിന്നീടിത് 900 വരെയായി. എന്നാല്‍ ആറരയോടെ ഇത് 200 ആയി കുറഞ്ഞപ്പോള്‍ വീണ്ടും പമ്പിംഗ് പുനരാരംഭിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലര വരെയാണ് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."