HOME
DETAILS
MAL
വ്യാജ പാസ്പോര്‍ട്ടുമായി യാത്രക്കാരന് പിടിയിലായി
backup
November 16 2016 | 18:11 PM
നെടുമ്പാശ്ശേരി: വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. ഇന്നലെ വൈകീട്ട് ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ മസ്ക്കറ്റിലേക്ക് പോകാനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് (49) ആണ് പിടിയിലായത്.
ഫോര്‍ട്ട് കൊച്ചി സ്വദേശി അബ്ദുള്ളയുടെ പാസ്പോര്ട്ടില് ഫോട്ടോ മാറ്റി ഒട്ടിച്ചാണ് ഇയാള്‍ എത്തിയത്.പരിശോധനക്കിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
ഇതേ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ എട്ട് പ്രാവശ്യം വിശേദ യാത്രകള്‍ നടത്തിയിട്ടുള്ളതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ നെടുമ്പാശ്ശേരി പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."