HOME
DETAILS

പ്രവാസി മലയാളിയുടെ ഒരുകോടിയുടെ ഭൂമി തട്ടിയെടുത്തതായി പരാതി

  
backup
November 16 2016 | 18:11 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95-2


കൊച്ചി: പ്രവാസി മലയാളിയുടെ ഒരുകോടി വിലമതിക്കുന്ന വസ്തു നാട്ടിലില്ലാത്ത തക്കം നോക്കി തട്ടിയെടുത്തതായി പരാതി.25 വര്‍ഷം ഗള്‍ഫിലും കാനഡയിലുമായി ജോലി ചെയ്ത കളമശ്ശേരി, എച്ച്.എം.ടി കോളനി, പള്ളിലാംകര രശ്മി നിവാസില്‍ കെ.വി രാഘവനാണ് റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പിനിരയായത്. കൊച്ചിയില്‍ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെ ഭാര്യ ഉഷയുടെ പേരില്‍ 2011 ജൂലായിലാണ് വൈറ്റിലക്കടുത്ത് സില്‍വര്‍ സാന്‍ഡ് ഐലന്റില്‍ 7.5 സെന്റ് സ്ഥലം രാഘവന്‍ വാങ്ങുന്നത്. ഇതിനായി 1990ല്‍ തന്നെ ഗുഡ്‌ഹോം പ്രൈവറ്റ് ലിമിറ്റഡ്, ഡാറ്റസണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി കരാറുണ്ടാക്കിയിരുന്നു. 13 തവണകളായി തുക അടച്ച ശേഷം ആധാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
തൃപ്പൂണിത്തുറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ 2011ല്‍ തീറാധാരം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തീറാധാരം നടത്തിയ ശേഷം കുടുംബസമ്മേതം രാഘവന്‍ കാനഡയിലേക്ക് പോകുകയായിരുന്നു. നടമ വില്ലേജില്‍പെട്ട സര്‍വേ നമ്പര്‍ 4851(1821) വസ്തുവാണിത്. 2016 ഓഗസ്റ്റില്‍ നാട്ടിലെത്തിയപ്പോഴാണ് തന്റെ വസ്തുവില്‍ മറ്റാരോ ഷെഡ് വച്ച് കെട്ടി താമസിക്കുന്നതായി രാഘവന്‍ അറിയുന്നത്. വിദേശത്തായിരിക്കെ താന്‍ വാങ്ങിയ ഭൂമി വൈക്കം സ്വദേശി ജി. രാധാകൃഷ്ണന്‍ നായര്‍, കരാറുണ്ടാക്കി പ്രതിമാസം 8500 രൂപ വാടകക്ക് നിര്‍മാണ രംഗത്തെ ശില്‍പ കമ്പനിക്ക് നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായതായി രാഘവന്‍ പറഞ്ഞു.
രേഖകള്‍ സഹിതം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിപ്പെട്ടിട്ടും സ്ഥലം കൈയേറിയവരെ ഒഴിപ്പിക്കാനോ കേസെടുക്കാനോ പൊലിസ് തയാറായിട്ടില്ല. താന്‍ വാങ്ങിയ സ്ഥലത്തിന് കുറച്ചകലെ ഭൂമി വാങ്ങിയ ആളാണ് രാധാകൃഷ്ണനെന്നും ഇയാള്‍ തനിക്ക് ഭൂമി നല്‍കിയ കമ്പനി ഉടമകളുടെ ബിനാമിയാണെന്നും രാഘവന്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ പി.എന്‍ പരമേശ്വരന്‍ പിള്ളയും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago