HOME
DETAILS
MAL
ലോട്ടറി വില്പന തൊഴിലാളികളുടെ പട്ടിണി മാര്‍ച്ച് 18ന്
backup
November 16 2016 | 18:11 PM
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി മൂലം ലോട്ടറി മേഖല സ്തംഭനാവസ്ഥയിലായ സാഹചര്യത്തില്‍ കേരള ലോട്ടറി ട്രഡേഴ്സ് യൂണിയന് (എ.ഐ.ടി.യു.സി) ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ 18 ന് എറണാകുളം ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് ജില്ലാ സെക്രട്ടറി ബാബു കടമക്കുടി അറിയിച്ചു. ലോട്ടറി നറുക്കെടുപ്പ് മാറ്റി വക്കുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യം കൂടിയായതോടെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലുമാണ്. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നോട്ട് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ള മാമ്പത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."