കുത്തിയിരിപ്പ് സമരം നടത്തി
മൂവാറ്റുപുഴ: ട്രാഫിക് പരിഷ്കാരം നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച് ഭരണകക്ഷി കൗണ്‍സിലറുടെ കുത്തിയിരിപ്പ് സമരം. ഇന്നലെ മൂവാറ്റുപുഴ നഗരസഭയിലാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ച ട്രാഫിക് പരിഷ്കാരം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അംഗം പി.വൈ നൂറുദ്ദീന്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍ സി.പി.ഐയുടെ വൈസ്ചെയര്‍മാന്‍ പി.കെ ബാബുരാജ് അടക്കമുള്ളവര്‍ സംമ്പന്ധിച്ച കൗണ്‍സില്‍ യോഗത്തിലാണ് ഭരണകക്ഷി അംഗത്തിന്റെ പ്രതിഷേധം.
മാസങ്ങള്‍ക്ക് മുമ്പ് മൂവാറ്റുപുഴ നഗരസഭയില്‍ ഗതാഗത പരിഷ്കരണം നടപ്പിലാക്കിയെങ്കിലും ചില ഭരണകക്ഷി അംഗങ്ങളുടെയും വ്യാപാരികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വീണ്ടും നഗരസഭാ കൗണ്‍സില്‍ യോഗം പരിഷ്കരിച്ച ട്രാഫിക് പരിഷ്കാരം നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 15ന് നടപ്പിലാക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം നടപ്പിലാക്കത്തതിനെതിരേയാണ് ഇന്നലെ ഭരണകക്ഷിയംഗമായി പി.വൈ നൂറുദ്ദീന്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."