പനയക്കടവ് പുത്തന്‍തോട് പുനരുദ്ധാരണ പദ്ധതി ആരംഭിച്ചു
നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് നീര്‍ത്തട പദ്ധതിയില്‍ (പി.എം.കെ.എസ്.വൈ) ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന പനയക്കടവ് പുത്തന്‍തോട് പുനരുദ്ധാരണ പദ്ധതി ആരംഭിച്ചു.
കാലങ്ങളായി വശങ്ങളിടിഞ്ഞും പായലും മുള്ളന്‍ചണ്ടിയും കാട്ട് ചെടികളും വളര്‍ന്ന് ഒഴുക്ക് നിലച്ച് നാശത്തിന്റെ വക്കിലായിരുന്നു ഈ തോട്. ചെങ്ങമനാട് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് വാര്‍ഡുകള്‍ക്കും, നെടുമ്പാശ്ശേരി പഞ്ചായത്തിലെ 17 മുതല്‍19 വരെ വാര്‍ഡുകള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.
1620 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തോട്ടിലെ ചെളി കോരി വശങ്ങള്‍ക്ക് സംരക്ഷണമൊരുക്കുകയും തോടിന്റെ ഇരുവശങ്ങളും കയര്‍ ഭൂപടം വിരിക്കുകയുമാണ് ലക്ഷ്യം. വശങ്ങളില്‍ രാമച്ചം വച്ച് പിടിപ്പിച്ച് സൗന്ദര്യവത്കരണവും നടപ്പാക്കും.
പനയക്കടവില്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ പദ്ധതി വിശദീകരണം നടത്തി.
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാജേഷ് അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി.ചന്ദ്രശേഖരവാര്യര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.ടി.എ.ഇബ്രാഹിംകുട്ടി, രാജേഷ് മടത്തിമൂല, ബിന്ദു സെബാസ്റ്റ്യന്‍, രഞ്ജിനി അംബുജാക്ഷന്‍, കെ.സി.രാജപ്പന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബീന പൗലോസ്, കെ.എം.അബ്ദുല്‍ഖാദര്‍, പി.വി.സജീവ്കുമാര്‍, ടി.കെ.സുധീര്‍, രമണി മോഹനന്‍, ലത ഗംഗാധരന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ടി.കെ.അബ്ദുലസലാം, ഗുണഭോക്തൃ സമിതി ചെയര്‍മാന്‍ നയന മുഹമ്മദ്, കണ്‍വീനര്‍ എം.കെ.അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."