പരാജയത്തിന് പിന്നാലെ പത്തനംതിട്ട കോണ്‍ഗ്രസില്‍ തര്‍ക്കം;ഡി.സി.സിക്കെതിരേ ശിവദാസന്‍ നായര്‍
പത്തനംതിട്ട: രാജയത്തെതുടര്‍ന്ന് ഡി.സി.സി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്റടക്കമുള്ള നേതാക്കള്‍ തനിക്കൊപ്പം നിന്നില്ല. തന്നെ തോല്‍പിക്കാനുള്ള ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജടക്കമുള്ള നേതാക്കളുടെ നീക്കത്തിനെതിരേ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു.
പ്രസിഡന്റ് വി.എം. സുധീരന്‍ പ്രചാരണത്തിന്റെ ഭാഗമായി ആറന്മുളയില്‍ എത്തിയപ്പോഴും ഇതേപ്പറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശം പോലും ജില്ലാ നേതൃത്വം നടപ്പാക്കിയില്ല. മോഹന്‍രാജിന്റെ ബൂത്തില്‍ തെരഞ്ഞെടുപ്പ് അഭ്യര്‍ഥന പോലും വിതരണം ചെയ്തില്ല. ഈ സാഹചര്യത്തില്‍ ഡി.സി.സി അഴിച്ചു പണിയണമെന്നും ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. ന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ നോക്കുന്നതിനു പകരം പരാതിയുമായി നടന്നതാണ് ശിവദാസന്‍ നായരുടെ തോല്‍വിക്ക് കാരണമെന്ന് മോഹന്‍രാജ് തുറന്നടിച്ചു. അഭ്യര്‍ഥന വിതരണം ചെയ്തില്ലെന്ന് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ സ്വന്തം ബൂത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത് എങ്ങനെയെന്നാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും മോഹന്‍രാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."