HOME
DETAILS
MAL
സിറിയക്കെതിരേ യു.എന്‍ പ്രമേയം പാസായി
backup
November 16 2016 | 18:11 PM
ന്യൂയോര്‍ക്ക്: അലെപ്പോയില്‍ റഷ്യയും സിറിയയും നടത്തുന്ന യുദ്ധക്കുറ്റങ്ങള്ക്കെതിരേ യു.എന്‍ പ്രമേയം പാസായി. സഊദി അറേബ്യ കൊണ്ടുവന്ന പ്രമേയം 15നെതിരേ 116 വോട്ടിനാണു പാസായത്.
49 രാജ്യങ്ങള്‍ വിട്ടുനിന്നു. യു.എന്‍ പൊതുസഭയുടെ മനുഷ്യാവകാശ കമ്മിറ്റിയിലാണു പ്രമേയം വോട്ടിനിട്ടത്. റഷ്യ, സിറിയ, ഇറാന് രാജ്യങ്ങളാണു സിറിയന്‍ വിമതര്‍ക്കും സാധാരണക്കാര്‍ക്കും എതിരേ ആക്രമണം നടത്തുന്നത്. ഇവരുള്‍പ്പെടെ 15 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. അടുത്തമാസം ചേരുന്ന പൊതുസഭയുടെ പൂര്‍ണ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കണമെന്നാണ് ഇവരുടെ നിലപാട്.
2011 മാര്‍ച്ച് മുതല്‍ യു.എന്‍ പൊതുസഭയുടെ മനുഷ്യാവകാശ സമിതി എല്ലാവര്‍ഷവും സിറിയക്കെതിരേ പ്രമേയം പാസാക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."