കാന്‍സര്‍ രോഗനിര്‍ണയ ക്യാംപ് ഇന്ന്
അരൂര്‍: അര്‍റഹ്മാ ചാരിറ്റബിള്‍ സൊസൈറ്റിയും ലൈഫ് കെയര്‍ പോളിക്ലീനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ നടത്തുന്ന ക്യാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് 16ന് രാവിലെ 10മണിക്ക് ചന്തിരൂര്‍ ലൈഫ് കെയര്‍ പൊളിക്ലിനിക്കല്‍ ഹാളില്‍ നടക്കും. ക്യാമ്പ് എ.എം.ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ ക്യാന്‍സര്‍ രോഗം പടര്‍ന്നു പിടിക്കുന്നതായി വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് അര്‍റഹ്മാ ചാരിറ്റബിള്‍ സൊസൈറ്റിയും ലൈഫ് കെയര്‍ പോളിക്ലീനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ സ്‌ക്കുളുകളില്‍ ക്യാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതില്‍നിന്ന് ഞെട്ടിക്കുന്ന വിവിരങ്ങളാണ് ലഭിച്ചത്.ക്യാന്‍സര്‍ വന്നതിനുശേഷം ചികിത്സിക്കുന്നതിന് പകരം മുന്‍കൂട്ടി രോഗം കണ്ടുപിടിക്കുക എന്ന രീതിയാണ് അര്‍റഹ്മാ ചാരിറ്റബിള്‍ സൊസൈറ്റിയും ലൈഫ് കെയര്‍ പോളിക്ലീനിക്കും സ്വീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരനോടൊപ്പം തിരുവനന്തപുരം ആര്‍.സി.സി.യിലെ വിദഗ്ധ ഡോക്ടര്‍മാരും വായ്ക്കുള്ളിലെ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിന് ചന്തിരൂര്‍ ലൈഫ് കെയര്‍ പൊളിക്ലീനിക്കിലെ ഫോറന്‍സിക്ക് ദന്തരോഗവിദഗ്ധന്‍ ഡോ.ആനന്ദ് ശങ്കറിന്റെയും സേവനം ക്യാമ്പില്‍ ലഭ്യമാകുമെന്ന് അര്‍റഹ്മാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് അഹമ്മദുല്‍ ഖബീര്‍ പറഞ്ഞു.ക്യാമ്പില്‍ 200 ഓളം പേര്‍ക്ക് പരിശേധന നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.രണ്ടര വര്‍ഷമായി അര്‍റഹ്മ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നു.
ചന്തിരൂരില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സമുദ്രോല്‍പന്ന മേഖലയിലെ വിവിധ കമ്പനികളില്‍ വച്ച് അര്‍റഹ്മ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. തുടര്‍ചികിത്സക്കായി അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്. അര്‍റഹ്മ പി.ആര്‍.ഒ. വി.എ. മിര്‍സാദ്,ബോര്‍ഡ് അംഗങ്ങളായ സിറാജുദ്ദീന്‍ വെളുത്തേടത്ത്,സജീബ് ജലാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."