HOME
DETAILS

സിറിയ: യു.എസിന്റെ ഉപരോധ ബില്‍ പാസായി

  
backup
November 16 2016 | 18:11 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%ac%e0%b4%bf

 

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കു തിരിച്ചടി നല്‍കി സിറിയന്‍ സര്‍ക്കാരിനും അവരെ സഹായിക്കുന്നവര്‍ക്കും എതിരേ സാമ്പത്തിക ഉപരോധം കൊണ്ടുവരാനുള്ള ബില്‍ യു.എസ് സെനറ്റില്‍.
സിറിയയില്‍ അസദിനു വേണ്ടി കൂട്ടക്കുരുതി നടത്തുന്ന റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരേ യുദ്ധക്കുറ്റം ചുമത്തണമെന്നും ബില്ലില്‍ പറയുന്നു. ബില്‍ ഇന്നലെ ജനപ്രതിനിധിസഭയില്‍ പാസായി. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷമാണു ബില്‍ പാസായത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി അഞ്ചു ലക്ഷം പേരെ കൊന്നൊടുക്കിയ സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് യുദ്ധക്കുറ്റം നടത്തിയെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിക്ക് ഇടയാക്കിയതും സിറിയന്‍ യുദ്ധമാണ്.
സിറിയയില്‍ ഐ.എസിന്റെ വളര്‍ച്ചയിലേക്കു നയിച്ചതും ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നുള്ള അരക്ഷിതാവസ്ഥയാണെന്നും ഇത് ആഗോളഭീകരവാദത്തിനു ശക്തിപകര്‍ന്നുവെന്നും യു.എസ് പ്രതിനിധിസഭ വിലയിരുത്തി.
ബില്ലിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അനുകൂലിച്ചു. സിറിയയിലേക്ക് എല്ലാവര്‍ക്കും പാഠമാകേണ്ട മനുഷ്യാവകാശ പ്രശ്‌നമാണെന്ന് റിപ്പബ്ലിക്കന്‍ അംഗവും പ്രതിനിധിസഭയുടെ വിദേശകാര്യ കമ്മിറ്റി ചെയര്‍മാനുമായ എഡ് റോയ്‌സ് പറഞ്ഞു. സിറിയയിലെ യുദ്ധക്കുറ്റം യു.എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു ജനപ്രതിനിധികള്‍ പറഞ്ഞു.
യുദ്ധ ഉപകരണങ്ങള്‍ നല്‍കി സിറിയയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരേയും ഉപരോധത്തിനാണു നീക്കം. എന്നാല്‍ സിറിയയില്‍ അസദ് സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടി നിരപരാധികളെ കൊന്നൊടുക്കുന്ന റഷ്യയുടെ സമീപനത്തോടു നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുകൂലമാണ്.
കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ റഷ്യ സിറിയയില്‍ വിമത മേഖലകളില്‍ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. അത്യാധുനിക പടക്കപ്പലുകളും സുഖോയ് ശ്രേണിയിലെ പുതിയ വിമാനങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago