പി.ഡി.പി മാര്‍ച്ച് ഡിസംബര്‍ 10ന്
ആലപ്പുഴ : പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10ന് കര്‍ണ്ണാടക ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വര്‍ക്കിംഗ് ചെയര്മാന് പൂന്തുറ സിറാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ബാംഗ്ലൂരില്‍ മാരക രോഗത്തിന് അടിപ്പെട്ട് ചികില്‍സയില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരമാണ്. സുപ്രിംകോടതി ജാമ്യത്തില്‍ പുറത്തു ചികില്‍സയിലാണെങ്കിലും ഉപാധികളോടെയാണ് മഅ്ദനി ബാംഗ്ലൂരില്‍ കഴിയുന്നത്. വിചാരണയില്ലാതെ തടവില്‍ തുടരുന്ന മഅ്ദനിയെ മോചിപ്പിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ പതിനായിരത്തോളം പേര് പങ്കെടുക്കും. ജീവന് തരാം മഅ്ദനിയെ വിട്ടയ്ക്കുക എന്ന മുദ്രാവാക്യമാണ് പാര്‍ട്ടി ഉയര്‍ത്തുന്നതെന്നും സിറാജ് പറഞ്ഞു.
രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സാമ്പത്തിക ഉപരോധത്തില്‍ സമസ്ത മേഖലകളും സ്തംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ആദായ നികുതി വകുപ്പ് ഭരിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണെന്നും സിറാജ് പറഞ്ഞു.വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അന്‍സാരിയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."