HOME
DETAILS
MAL
കള്ളപ്പണ റെയ്ഡ്; മീഡിയ 'കൊന്ന' ഡോക്ടര്‍ നേരിട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍
backup
November 16 2016 | 18:11 PM
പറ്റ്ന: താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നു പറഞ്ഞ് ഒരു ഡോക്ടര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ബിഹാറിലെ ഛപാര ജില്ലയിലെ ഡോക്ടറായ ആര്.ബി സിന്‍ഹയാണു താന്‍ മരിച്ചിട്ടില്ലെന്നുപറഞ്ഞു മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
500, 1000 രൂപ പിന്‍വലിച്ചതോടെ, കണക്കില്‍പ്പെടാത്ത പണത്തിനായി ഡോക്ടറുടെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നും ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഹൃദയാഘാതം മൂലം മരിച്ചതെന്നുമാണ് വാര്‍ത്ത പ്രചരിച്ചത്. ഒരു പ്രാദേശിക ചാനലാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണു താന്‍ മരിച്ചിട്ടില്ലെന്നും വാര്‍ത്ത തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യം വച്ചുള്ളതാണെന്നും പറഞ്ഞു ഡോ. സിന്‍ഹ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."