HOME
DETAILS
MAL
സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറാന്‍ അനുമതി നല്‍കണമെന്ന് എം.പിമാര്‍
backup
November 16 2016 | 18:11 PM
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് കറന്‍സി ക്രയ വിക്രയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ആറ് എം.പിമാര്‍ കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി രാധാ മോഹന്‍ സിങ്ങിന് നിവേദനം നല്കി. എം.കെ രാഘവന്, കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി, എന്‍.കെ പ്രേമചന്ദ്രന്, ജോസ് കെ. മാണി, ജോയ്സ് ജോര്‍ജ്ജ് എന്നിവരാണ് കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് നിരോധിച്ച നോട്ടുകള്‍ ഇടപാടുകാര്‍ക്ക് മാറ്റിനല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കൂടി അനുമതി നല്‍കണമെന്ന ആവശ്യമുന്നയിച്ചത്.
വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി എം.കെ രാഘവന് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."