HOME
DETAILS
MAL
വൃത്തിയില്ല; ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു
backup
November 16 2016 | 18:11 PM
നെടുമങ്ങാട്: നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ശുചിത്വനിലവാരം പാലിക്കാത്ത അഞ്ച് ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു.
സത്രം ജങ്ഷനിലെ ന്യൂ ഫാസ്റ്റ് ഫുഡ്,കുളവിക്കോണത്തെ ചുക്കില്‍ റസ്റ്റോറന്റ്, പാരീസ് ഹോട്ടല്‍, തറവാട് റസ്റ്റോറന്റ് ,ജില്ലാ ആശുപത്രിക്കു മുന്നിലെ ബിസ്മി ഹോട്ടല്‍ എന്നിവയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി വയ്പിച്ചത്. പഴകിയ പഴവര്‍ഗങ്ങള്‍, കാലാവധി കഴിഞ്ഞ പാല് എന്നിവസൂക്ഷിച്ചിരുന്ന സൂര്യ റോഡിലെ ഫ്രഷ് ജ്യൂസ് സെന്ററിനെതിരെയും നടപടികളെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്നും പൊതുജനങ്ങള്‍ക്ക് നഗരസഭാ സെക്രട്ടറിയെ ഫോണിലൂടെ വിവരങ്ങള്‍ അറിയിക്കാമെന്നും സെക്രട്ടറി എസ്.ജഹാംഗീര്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ജിജു, ഉഷാകരന്‍, കിരണ്‍, നിഷ, റഹിംഖാന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."