ആര്‍.എസ്.എസ്സിനെതിരേ ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ ഫോട്ടോപ്രദര്‍ശനം
ന്യുഡല്‍ഹി: കേരളത്തില്‍ ആര്‍.എസ്.എസ് നടത്തിയ ആക്രമണങ്ങള്‍ സംബന്ധിച്ചു ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ ഫോട്ടോപ്രദര്‍ശനം. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്നുവരുന്ന മൗണ്ടിങ് ടെറര്‍ എന്ന പേരിലുള്ള രണ്ടുദിവസത്തെ പ്രദര്‍ശനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു.
ഹിന്ദുത്വരാഷ്ര്ടം സ്ഥാപിക്കുക എന്ന അജണ്ട കൂടുതല്‍ തീവ്രതയോടെ ആര്‍.എസ്.എസ് നടപ്പാക്കുകയാണെന്നു യെച്ചൂരി പറഞ്ഞു.
ഹിന്ദുരാഷ്ര്ടം എന്ന പ്രാഥമിക ലക്ഷ്യം മറികടന്നു ഹിന്ദുത്വ രാഷ്ര്ടം എന്ന തീവ്ര നിലപാടിലേക്കു ആര്‍.എസ്.എസ് കടന്നിരിക്കുകയാണ്. കേരളത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള പ്രതിരോധമാണ് ഇതിനെതിരെ ഉയര്‍ത്തുന്നത്. വരുന്ന ദിവസങ്ങളില്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ സംഘടനകളുടെ തീവ്ര നിലപാടുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യെച്ചൂരി പറഞ്ഞു.
അക്രമം അഴിച്ചു വിട്ടതിനു ശേഷം കേരളത്തിലെ ക്രമസമാധാന നില തകരാറിലെന്ന പ്രചാരണം ആര്‍.എസ്.എസ് നടത്തുകയാണെന്നു ചടങ്ങില്‍ സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അക്രമ പരമ്പരകള്‍ നടക്കുമ്പോള്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിശബ്ദത ആര്‍.എസ്.എസ്സിനു വളമായി മാറുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
പോളിറ്റ് ബ്യുറോ അംഗങ്ങളായ വൃന്ദാ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.പി മാരായ എ. സമ്പത്, പി. കരുണാകരന്‍ എന്നിവരും സംബന്ധിച്ചു. പ്രദര്‍ശനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."