ആര്.എസ്.എസിനെതിരേ പരാമര്‍ശം: രാഹുലിന് ജാമ്യം
മുംബൈ: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണെന്ന പരാമര്‍ശത്തെത്തുടര്‍ന്നുള്ള അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു ജാമ്യം. കേസില്‍ മഹാരാഷ്ര്ടയിലെ ഭീവണ്ഡി മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരായാണു രാഹുല്‍ ജാമ്യം നേടിയത്. കേസ് 28നു വീണ്ടും പരിഗണിക്കും.
2014 മാര്‍ച്ച് ആറിനു നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. മഹാത്മാഗാന്ധിയുടെ ആദര്‍ശത്തിനു വേണ്ടി പോരാടാനാണു കോടതിയില്‍ എത്തിയതെന്നു മാധ്യമപ്രവര്‍ത്തകരോടു രാഹുല്‍ പറഞ്ഞു. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രാഹുല്‍ നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. രാഹുലിന്റെ ഹര്‍ജിയില്‍ ഹാജരായ കപില്‍ സിബല്‍ പരാമര്‍ശം വളച്ചൊടിച്ചതാണെന്നു കോടതിയില്‍ വ്യക്തമാക്കിയെങ്കിലും രാഹുല്‍ പിന്നീട് ഇതു തിരുത്തി. പരാമര്‍ശത്തില്‍ ഒരു മാറ്റവുമില്ലെന്നും ഗാന്ധിജിയെ വധിച്ചത് ആര്.എസ.്എസ് തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."