HOME
DETAILS

പുനരധിവാസത്തിന് നടപടിയില്ല പാര്‍വതീ പുത്തനാറിന്റെ അതിര്‍ത്തി നിര്‍ണയ സര്‍വേക്കെതിരേ പ്രതിഷേധം

  
backup
November 16 2016 | 18:11 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf

അഖില്‍ ഷാ
കഠിനംകുളം: നൂറുകണക്കിന് കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലാക്കാതെ, ഉള്‍നാടന്‍ ജലാഗതാഗതത്തിനു വേണ്ടി പാര്‍വതി പുത്തനാറിന്റെ അതിര്‍ത്തി നിര്‍ണയ സര്‍വേ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ആദ്യ ഘട്ടത്തില്‍ കോവളം മുതല്‍ ആക്കുളം വരെയുള്ള 16 കീലോമീറ്ററിലാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇവിടെ നിന്ന് ചിറയിന്‍കീഴുവരെ സര്‍വേ നടത്തും.
രണ്ടുവര്‍ഷം മുമ്പ് സര്‍വേ ആരംഭിച്ചപ്പോള്‍ പാര്‍വതി പുത്തനാറിന്റെ ഇരുകരയിലെയും പുറമ്പോക്കില്‍ താമസിച്ചിരുന്ന കഠിനംകുളം, മേനംകുളം വില്ലേജുകളില്‍പെട്ട മൂന്നൂറിലധികം കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതിനെ തുടര്‍ന്ന് പാതിവഴിയില്‍ നിലച്ച സര്‍വേ നടപടികളാണ് വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുനരധിവാസം നടപ്പിലാക്കാതെ ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.നിര്‍ധനരായ നൂറു കണക്കിന് കുടുംബങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പെത്തുമ്പോഴും സ്ഥിരമായി കിടപ്പാടം ഉണ്ടാക്കി തരുമെന്ന് പറഞ്ഞ് വോട്ട് വാങ്ങി പോകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നെ തിരിഞ്ഞുപോലും നോക്കാറില്ലെന്ന് ഇവര്‍ പറയുന്നു.
റവന്യൂ വകുപ്പുകള്‍ സംയുക്തമായിട്ടാണ് അതിര്‍ത്തി നിര്‍ണയ സര്‍വേ നടത്തുന്നത്. ഈ മാസം 30നകം സര്‍വേ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  14 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  20 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  39 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago