HOME
DETAILS
MAL
നുണപരിശോധനക്ക് തയാറെന്ന് ജയന്തന്
backup
November 16 2016 | 18:11 PM
വടക്കാഞ്ചേരി: മാനഭംഗ പരാതിയില്‍ നുണപരിശോധനക്ക് തയാറാണെന്ന് സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തന്. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ജയന്തനടക്കമുള്ള ആരോപണ വിധേയര്‍ കത്ത് മുഖേനെ ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷ നേതാവ്, ഡി.ജി.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്കും കത്തിന്റെ കോപ്പി അയച്ചിച്ചിട്ടുണ്ട്. കേസ് കെട്ടി ചമച്ചതാണെന്നും വ്യക്തിപരമായി ഇല്ലാതാക്കാനാണ് ശ്രമമെന്നും കത്തില്‍ പറയുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരാതിക്ക് പിന്നില്‍. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് മൂലം മാനസികമായി തകര്‍ന്ന നിലയിലാണെന്നും ആരോപണ വിധേയര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."