കോംബിഡോക് 19ന് വിഴിഞ്ഞത്ത് എത്തും
കോവളം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കടല്‍ കുഴിക്കാനുള്ള പുതിയ യന്ത്രവും മറ്റനുബന്ധ സംവിധാനങ്ങളുമായി കൂറ്റന്‍ജലയാനമായ കോംബിഡോക് ഈ മാസം 19ന് വിഴിഞ്ഞത്ത് എത്തും. തുറമുഖത്തിന്റെ വാര്‍ഫ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം വേഗത്തിലാക്കാനുള്ള യന്ത്രങ്ങളുമായാണ് കോംബിഡോകിന്റെ വരവ്.
വിദേശ നിര്‍മിത അത്യാധുനിക ചരക്ക് കപ്പലായ കോംബിഡോക് ഗുജറാത്തിലെ ദാംറ തുറമുഖത്ത് നിന്ന് ശ്രീലങ്ക ചുറ്റിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. 169.4 മീറ്റര്‍ നീളമുള്ള കപ്പലിന്റെ വലിപ്പ കൂടുതല്‍ കാരണം വിഴിഞ്ഞത്ത് പുറംകടലിലായിരിക്കും നങ്കൂരമിടുക.അത്യാധുനിക കടല്‍കുഴിക്കല്‍ യന്ത്രമായ ശാന്തി സാഗര്‍ 10, മൂന്നുക്രെയിനുകള്‍, ക്രാഫ്റ്റ്, മറ്റ് യന്ത്ര സംവിധാനങ്ങള്‍ ഉള്‍പ്പെടെ 17341 ടണ്‍ ഭാരവുമായാണ് കപ്പലിന്റെ യാത്ര. സാങ്കേതിക സംവിധാനങ്ങളുടെ മികവില്‍ കടല്‍വെള്ളം കയറ്റി സ്വയം പകുതി മുങ്ങുന്ന കടല്‍യാനത്തില്‍ നിന്ന് ശാന്തി സാഗര്‍ പത്ത് എന്ന കൂറ്റന്‍ യന്ത്രത്തെ പുറത്തേക്ക് തള്ളി നീക്കും.
സ്വതന്ത്രമായി ചലിക്കാന്‍ ശേഷിയില്ലാത്ത ശാന്തി സാഗറിനെ പുറംകടലില്‍ നിന്ന് തീരത്തടുപ്പിക്കാന്‍ ജലാശ്വ നാല് എന്ന മള്‍ട്ടി യൂട്ടിലിറ്റി ടഗ്ഗ്, ഫ്‌ലോട്ടിംഗ് പൈപ്പുകള്‍ ഉള്‍പ്പെടെയുള്ളവയും കോംബി ഡോക്കിലുണ്ട്.കടല്‍കുഴിക്കാന്‍ പുതിയ ഒരു യന്ത്രം കൂടി എത്തുന്നതോടെ തുറമുഖ നിര്‍മാണത്തിന്റെ വേഗത വര്‍ധിക്കും.
800 മീറ്റര്‍ നീളത്തിലും നാന്നൂര്‍ മീറ്റര്‍ വീതിയിലുമായി പണിയുന്ന വാര്‍ഫിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ തുടങ്ങാനുള്ള ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തുന്നത്. മൂന്ന് ബ്ലോക്കുകളിലായി ഏകദേശം നാണൂറ് മീറ്റര്‍ നീളത്തിലും ഇരുന്നൂറ് മീറ്റര്‍ വീതിയിലുമുള്ള മണല്‍ത്തട്ട് തീര്‍ക്കാന്‍ നിലവില്‍ കടല്‍ കുഴിക്കലില്‍ ഏര്‍പ്പെട്ടിരുന്ന ശാന്തി സാഗര്‍ പന്ത്രണ്ടിന് കഴിഞ്ഞിരുന്നു, ഹൈഡ്രോളിക് സംവിധാനം ഇടക്കിടക്ക് തകരാറിലാകുന്നത് കാരണം രണ്ടാഴ്ചക്കാലം കരയ്ക്കിരുന്ന ശാന്തി സാഗര്‍ 12ന്റെ അറ്റകുറ്റപണിയും പുരോഗമിക്കുകയാണ്. വരുന്ന മണ്‍സൂണ്‍ സീസണ് മുന്‍പ് ജെട്ടി നിര്‍മ്മാണത്തിനു തകുന്ന മണല്‍ത്തട്ടിന്റെ പരമാവധി തീര്‍ക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."