കേന്ദ്ര നീക്കം സഹകരണ മേഖലയെ തകര്‍ക്കും: വി.ഡി സതീശന്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം 1,70,000 കോടി രൂപ നിക്ഷേപമുള്ള സംസ്ഥാനത്തെ സഹകരണ മേഖലയെ പൂര്‍ണമായി തകര്‍ക്കുന്നതാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ.
സ്വകാര്യ മേഖലയ്ക്കു മാത്രം നിക്ഷേപമുള്ളതും സര്‍ക്കാരിന് ഒരു പങ്കാളിത്തവുമില്ലാത്തുമായ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും പഴയ 500, 1000 രൂപ നോട്ടുകള്‍ വാങ്ങി പുതിയതു നല്‍കാന്‍ അനുമതി നല്‍കിയപ്പോള്‍ ജില്ലാ സഹകണ ബാങ്കുകള്‍ക്ക് അതിന് അനുമതി നിഷേധിച്ചതു തികഞ്ഞ വിവേചമാണെന്നും അദ്ദേഹം വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നത് ജില്ലാ സഹകരണ ബാങ്കുകളാണ്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പുറത്തുവരണം. എന്നാല്‍ സഹകരണ ബാങ്കുകളിലുള്ളത് മുഴുവന്‍ കള്ളപ്പണമാണെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.എല്ലാ വായ്പകള്‍ക്കും ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."