പുതിയ ബാറിനും ബിയര്‍ പാര്‍ലറിനും ലൈസന്‍സ്
തിരുവനന്തപുരം: പുതിയ മദ്യ നയം അണിയറയില്‍ ഒരുങ്ങുന്നതിനിടെ പുതിയ ബാറിനും ബിയര്‍ പാര്‍ലറിനും സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് നല്കി. എറണാകുളം കോടനാടുള്ള ദേവലാന്റ് ഹോട്ടലിന് ബാര്‍ ലൈസന്‍സും കെ.ടി.ഡി.സിയുടെ ഉടമസ്ഥതയില്‍ ചേര്‍ത്തല തണ്ണീര്‍മുക്കത്തും കൊല്ലം പാലരുവിയിലും ബിയര്‍, വൈന്‍ പാര്ലറിനുമാണ് ലൈസന്‍സുമാണ് നല്‍കിയത്. എക്
സൈസ് കമ്മിഷണറുടെ ഓഫീസില്‍ ബാര്‍ ലൈസന്‍സിനായി ലഭിച്ച പതിനൊന്ന് അപേക്ഷകളില്‍ ഈ മാസം ലൈസന്‍സ് നല്‍കുമെന്ന് അറിയുന്നു. ജനുവരിയില്‍ സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിക്കും. ഇപ്പോള്‍ ബിയര്‍ ലൈസന്‍സുള്ള എല്ലാ ബാറുകള്‍ക്കും മദ്യം വില്‍ക്കാനുള്ള അനുമതി പുതിയ മദ്യ നയത്തിലുണ്ടാകുമെന്നാണ് സൂചന. മദ്യ നയം തയ്യാറാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. നയത്തിന്റെ കരട് അടുത്തമാസം പകുതിയോടെ നിയമ വകുപ്പിന് കൈമാറിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."