HOME
DETAILS
MAL
അന്വേഷണവിവരങ്ങള്‍ ചോരുന്നതായി കെ.എം.എബ്രഹാം
backup
November 16 2016 | 19:11 PM
തിരുവനന്തപുരം: തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ചോരുന്നതായി ചൂണ്ടിക്കാട്ടി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കത്തു നല്കി. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നതായും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും എബ്രഹാം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിലെ ഫ്ളാറ്റില്‍ പരിശോധന നടത്താന്‍ അനുവദിക്കുന്നില്ലെന്നത് തെറ്റായ പ്രചരണമാണ്. തന്നെ അപമാനിക്ക0ാനാണിത്. എവിടെ വേണമെങ്കിലും അന്വേഷണം നടത്താന്‍ വിജിലന്‍സിന് അവകാശമുണ്ട്. ഏതന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും എബ്രഹാം കത്തില്‍ വ്യക്തമാക്കി. നീതിപൂര്‍വമായ അന്വേഷണമാണ് താന്‍ പ്രതീക്ഷിക്കുന്നത്. കത്തിന്റെ പകര്‍പ്പ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."