കരിപ്പൂര്‍: പരിശോധനക്കായി ഉന്നത സംഘം ഉടനെത്തും
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച പരിശോധനക്ക് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ) സംഘം ഉടനെത്തും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണി ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വലിയ വിമാനങ്ങള്‍ വിലക്കിയതിനാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ കടുത്ത യാത്രാദുരിതം നേരിടുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഡി.ജി.സി.എ കരിപ്പൂരില്‍ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുന്നത് അപകടമാണെന്ന നിലപാടിലാണെന്ന് അശോക് ഗജപതി രാജു മറുപടി നല്‍കി.
ഡി.ജി.സി.എയുടെ മുന്നറിയിപ്പ് മറികടന്ന് ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തിന് തീരുമെടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കരിപ്പൂരിലെ റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് കേരളം കേന്ദ്രസര്‍ക്കാരിന് ഉറപ്പുനല്‍കി. ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."