HOME
DETAILS

തമിഴ്‌നാട്ടില്‍ ജയാരവം

  
backup
May 19 2016 | 18:05 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%be%e0%b4%b0%e0%b4%b5%e0%b4%82

കോയമ്പത്തൂര്‍: പ്രവചനങ്ങളും എക്‌സിറ്റ്‌പോള്‍ വിധിയെഴുത്തുകളും പാടെ അട്ടിമറിച്ച് തമിഴ്‌നാട്ടില്‍ ജയലളിത ഭരണം നിലനിര്‍ത്തി. തെരഞ്ഞെടുപ്പു നടന്ന 232 നിയമസഭാ സീറ്റുകളില്‍ 131ലും വിജയം നേടിയാണ് ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കതെ ഒറ്റക്കു മത്സരിച്ച് എ.ഐ.എ.ഡി.എം.കെ തമിഴകത്ത് ജയാരവം ഉയര്‍ത്തിയത്. ചതുഷ്‌കോണ മത്സരം നടന്ന തമിഴ്‌നാട്ടില്‍ ഡി.എം.കെ, കോണ്‍ഗ്രസ് ഐ, മുസ്‌ലിം ലീഗ്, മനിതനേയ മക്കള്‍ കക്ഷി, പുതിയ തമിഴകം ഉള്‍പെട്ട ജനാധിപത്യ പുരോഗമന മുന്നണി തികഞ്ഞ ആത്മവിശ്വാസം വച്ചുപുലര്‍ത്തിയിരുന്നു. 150 സീറ്റില്‍ മത്സരിച്ച ഡി.എം.കെ സഖ്യകക്ഷികളായ കോണ്‍ഗ്രസ് ഐക്ക് 41 സീറ്റും, മുസ്‌ലിം ലീഗിന് അഞ്ചു സീറ്റും മനിതനേയ മക്കള്‍ കക്ഷിക്ക് നാലു സീറ്റും, പുതിയ തമിഴകത്തിനു മൂന്നു സീറ്റും നല്‍കിയിരുന്നു.


ആകെയുള്ള 234 നിയമസഭ മണ്ഡലങ്ങളില്‍ തഞ്ചാവൂരിലും അറവാങ്കുറിച്ചിയിലും തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യാപകമായ പണമിടപാടും പാരിതോഷിക വിതരണവും കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് 23 ലേക്കു മാറ്റി. അണ്ണാ ഡി.എം.കെ മുന്നണി 131 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തിയപ്പോള്‍ ഡി.എം.കെ മുന്നണിക്കു 100 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ ഡി.എം.കെക്കു 85 സീറ്റും, കോണ്‍ഗ്രസ് ഐക്ക് 13 സീറ്റും, മുസ്്‌ലിംലീഗ്, പുതിയ തമിഴകം പാര്‍ട്ടി എന്നിവക്ക് ഒരു സീറ്റ് വീതവും ലഭിച്ചു. അതേസമയം ബി.ജെ.പിക്ക് ഒരു സീറ്റുപോലും നേടാനായില്ല.

ബി.ജെ.പി ദേശീയ നേതാവ് എച്ച് രാജയും, സംസ്ഥാന അധ്യക്ഷ തമിഴിശയ് സൗന്ദരാജനും ചെന്നൈയില്‍ ദയനീയമായി പരാജയപ്പെട്ടു. ജയലളിത ആര്‍.കെ നഗറില്‍ നിന്നു 39607 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചുവെങ്കിലും മന്ത്രിമാരായ പി വളര്‍ക്കി ആയിരംവിള മണ്ഡലത്തിലും, ഗോകുല ഇന്ദിറാണി അണ്ണാനഗറിലും ഡി.എം.കെ സ്ഥാനാര്‍ഥികളോടു തോറ്റു. ഡി.എം.കെ നേതാവ് കരുണാനിധിയും സ്റ്റാലിനും മികച്ച ഭൂരിപക്ഷത്തിന് ജയിച്ചു. 232 സീറ്റിലും ജയിക്കുമെന്നു പറഞ്ഞ പാട്ടാളി മക്കള്‍ കക്ഷിക്ക് ഒരു സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെ നേതൃത്വം നല്‍കുന്ന ജനക്ഷേമ മുന്നണിയില്‍ സഖ്യമുണ്ടാക്കി മത്സരിച്ച സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ക്ക് ജാമ്യസംഖ്യ പോലും നഷ്ടപ്പെട്ടു. ഡി.എം.കെയോടൊപ്പം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് ഐക്ക് 13 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് പാര്‍ട്ടിക്ക് വലിയ നേട്ടമായി.
പ്രതിപക്ഷ പാര്‍ട്ടികളിലുണ്ടായ അനൈക്യവും ചതുഷ്‌കോണ മത്സരവും അണ്ണാ ഡി.എം.കെക്ക് ഗുണം ചെയ്തു. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും പ്രകടനപ്രതികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും ജയലളിത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago