HOME
DETAILS

വളവുകളിലെ അപകടങ്ങള്‍ ഇനി ഒഴിവാക്കാം മാഗ്നറ്റിക് സെന്‍സര്‍ പോസ്റ്റുമായി വിദ്യാര്‍ഥിനികള്‍

  
backup
November 16 2016 | 19:11 PM

%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf


കോട്ടയം: അപകടങ്ങള്‍ പതുങ്ങിയിരിക്കുന്ന കൊടുംവളവുകള്‍ നമ്മുടെ നാട്ടില്‍ നിരവധിയുണ്ട്. ഈ വളവുകളിലുണ്ടാകുന്ന അപകടത്തില്‍ പൊലിയുന്ന ജീവനുകളും നിരവധി. ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും രക്ഷനേടാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി കുട്ടിശാസ്ത്രജ്ഞര്‍ രംഗത്തെത്തി.
കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ എസ് മീനാക്ഷി, ജോമ സൂസന്‍ മോന്‍സി എന്നിവരാണു പുതിയ സാങ്കേതികവിദ്യയ്ക്കു പിന്നില്‍.
ഇവര്‍ രൂപകല്‍പ്പന ചെയ്ത മാഗ്നറ്റിക് സെന്‍സര്‍ പോസറ്റ് എന്ന ന്യൂതന ആശയം റോഡിലെ വളവുകളിലുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനു സഹായകരമാകുമെന്നാണു വിദ്യാര്‍ഥിനികള്‍ പറയുന്നത്.
വളവിനോടു ചേര്‍ന്നുള്ള പോസ്റ്റുകളില്‍ ചുവന്ന ലൈറ്റുകള്‍ ഘടിപ്പിക്കും. രാത്രിയിലും പകലും ഇരുദിശയില്‍ നിന്നും വാഹനങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ ഈ ചുവന്ന ലൈറ്റുകള്‍ പ്രകാശിക്കും.
ഇതോടെ എതിര്‍ദിശയില്‍ നിന്നും വാഹനങ്ങള്‍ കടന്നുവരുന്ന കാര്യം ഡ്രൈവര്‍മാര്‍ മനസിലാക്കി വാഹനങ്ങളുടെ വേഗത കുറച്ചു വളവുകള്‍ കടക്കുകയും അപകടം ഒഴിവാകുകയും ചെയ്യും.
വളവുകളോടു ചേര്‍ന്നുള്ള റോഡുകളുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന മാഗ്നറ്റും സെന്‍സറും വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മാഗ്നറ്റും ഒരോ സമയം ഈ റോഡുകളില്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി സെന്‍സറുകള്‍ പ്രവര്‍ത്തിച്ചാണു ചുവന്ന ലൈറ്റുകള്‍ തെളിയുന്നതും അപകടം ഒഴിവാകുന്നതുമെന്നു വിദ്യാര്‍ഥിനികള്‍ പറയുന്നു. അതേസമയം ഒരു വശത്ത് നിന്നും വാഹനം വരുകയും മറുവശത്തു നിന്നും വാഹനം വരാതിരിക്കുകയും ചെയ്താല്‍ ലൈറ്റുകള്‍ പ്രകാശിക്കുകയുമില്ല.
ഇപ്പോള്‍ പുതിയതായി വിപണിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളിലും സെന്‍സറും മാഗ്നറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി മാഗ്നറ്റിക് സെന്‍സര്‍ പോസ്റ്റ് പരീക്ഷിക്കാവുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago