ബധിരയും മൂകയുമായ ദലിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 50കാരന്‍ അറസ്റ്റില്‍
പൊന്നാനി: ബധിരയും മൂകയുമായ ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അയല്‍വാസിയായ അന്‍പതുകാരനെ പൊന്നാനി സി.ഐ അറസ്റ്റ് ചെയ്തു. കടവനാട് കണ്ടശ്ശന്‍ വീട്ടില്‍ മണികണ്ഠനെ (53)യാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കുഞ്ഞിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയാണ് പീഡിപ്പിച്ചയാളെ കണ്ടെത്തിയത്.
കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ നിയമനടപടി ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി മലപ്പുറം കലക്ടര്‍ക്ക് ഒരു മാസം മുന്‍പു പരാതിനല്‍കിയിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലായത്. ഓട്ടോറിക്ഷാ ഡ്രൈവറായ മണികണ്ഠന്റെ വീട്ടില്‍വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഇയാള്‍ക്കെതിരേ നേരത്തേ യുവതിയുടെ മാതാവ് പൊന്നാനി പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇയാള്‍ ആരോപണം നിഷേധിച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങളുമുണ്ടായി. ഇതിനിടെ പീഡനത്തിരയായ യുവതി പ്രസവിച്ചു. തുടര്‍ന്നു പെണ്‍കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ വീണ്ടും പരാതി നല്‍കി. ഇതിലും നടപടി വൈകിയതോടെയാണ് കലക്ടര്‍ പൊന്നാനിയില്‍ നടത്തിയ പ്രശ്‌നപരിഹര അദാലത്തില്‍ യുവതി കൈക്കുഞ്ഞുമായെത്തി പരാതി നല്‍കിയിരുന്നത്. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.
സംഭവത്തില്‍ പൊലിസിലും മനുഷ്യാവകാശ കമ്മിഷനിലും നേരത്തേ പരാതിപ്പെട്ടിരുന്നെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്നു 2015 സെപ്റ്റംബറില്‍ അയച്ച ഡി.എന്‍.എ പരിശോധനയുടെ ഫലം ഇന്നലെ ലഭിച്ചു. ഇതോടെയാണ് പ്രതി അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാത്തില്‍ പൊന്നാനി സി.ഐയെ നേരില്‍ വിളിച്ച് കലക്ടര്‍ വിശദീകരണം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."