കൊച്ചിയില്‍ ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന
കൊച്ചി: രാജ്യവ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി കൊച്ചിയില്‍ ജ്വല്ലറികളില്‍ പരിശോധന നടത്തി.
നോട്ട് പിന്‍വലിച്ച ദിവസവും അടുത്ത ദിവസങ്ങളിലും ജ്വല്ലറികളില്‍ വ്യാപകമായി സ്വര്‍ണ കച്ചവടം നടന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്.
നോട്ട് പിന്‍വലിക്കല്‍ നടപടി പ്രാബല്യത്തിലായ ദിവസത്തെ വ്യാപാരം സംബന്ധിച്ചാണ് പരിശോധന. ജ്വല്ലറികളിലെ സ്വര്‍ണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
സംസ്ഥാനത്ത് വിവിധ ജ്വല്ലറികളില്‍ പരിശോധന നടക്കുന്നുണ്ട്. കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും കസ്റ്റംസ് പരിശോധന നടത്തി. 15 ഇടങ്ങളില്‍ അനധികൃത വില്പന നടത്തിയിരുന്നതായി കണ്ടെത്തി.
സാധാരണ മൂന്ന് കിലോ പ്രതിദിനം കച്ചവടം നടക്കുന്ന ഇവിടങ്ങളില്‍ നോട്ട് നിരോധന ദിവസവും പിറ്റേന്നുമായി 30 കിലോവരെ വില്പന നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിരോധനം നടന്ന ഏഴ്,എട്ട് ദിവസങ്ങളിലെ വില്പന രജിസ്റ്റര്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
കള്ളപ്പണം സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."