HOME
DETAILS
MAL
ആയിരം രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ല: അരുണ്‍ ജെയ്റ്റ്ലി
backup
November 17 2016 | 09:11 AM
ന്യൂഡല്‍ഹി: പുതിയ 1,000 രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 22,500 എടിഎമ്മുകള്‍ കൂടി ഇന്ന് പുനക്രമീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാങ്കില്‍ നിന്നും മാറ്റിവാങ്ങാനുള്ള പണത്തിന്റെ പരിധി 4500 ല്‍ നിന്ന് 2000 ആക്കി കുറച്ചതിന് കാരണം ആളുകള്‍ അത് ദുരുപയോഗം ചെയ്തിട്ടാണെന്നും വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന വ്യവസ്ഥ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രികളിൽ പിൻവലിച്ച നോട്ടുകൾ സ്വീകരിക്കുവാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."