HOME
DETAILS
MAL
കേരളീയര്‍ ധൂര്ത്തരാണെന്ന കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
backup
November 17 2016 | 10:11 AM
തിരുവനന്തപുരം: കേരളീയര്‍ ധൂര്ത്തരാണെന്ന ബി.ജെ.പി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനക്ക് മുഖ്യമന്ത്രി തിരിച്ചടിച്ചു. കേരളീയര്‍ ധൂര്ത്തെരെന്ന് ബി.ജെ. പിക്ക് മാത്രമെ പറയാനാവുകയുള്ളുവെന്ന് പിണറായി പറഞ്ഞു.
സുഖലോലുപതയും ആഡംബരവും ധൂര്‍ത്തും ധാരാളമുള്ള നാടായത് കൊണ്ടാണ് കേരളത്തില്‍ നോട്ട് നിരോധനം വലിയ ബുദ്ധിമുട്ടുണ്ടാക്കിയതെന്നാണ് കുമ്മനം കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പടെ വന്‍ പ്രതിഷേധമാണ് കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ ഉയര്‍ന്നുവന്നത്.
കുമ്മനത്തിന്റെ പ്രസ്താവന ജനങ്ങളെ കളിയാക്കലാണെന്നും സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും വാങ്ങുന്നത് എങ്ങനെ ധൂര്ത്താവുമെന്നും പിണറായി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."