ഇഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: കൊഹ്‌ലിക്കും പൂജാരയ്ക്കും സെഞ്ച്വറി
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ് ലിക്കും ചേതേശ്വര്‍ പൂജാരയ്ക്കും സെഞ്ച്വറി. കൊഹ്ലി 107റണ്‍സും പൂജാര 115 റണ്‍സുമെടുത്തു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഇതുവരെ 244 റണ്‍സാണ് നേടിയിരിക്കുന്നത്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് ഇന്ത്യ നേടിയത്.
പൂജാര തന്റെ പത്താം ടെസ്റ്റ് സെഞ്ച്വുറിയിലെത്തിയത്. തൊട്ടുപിന്നാലെ കോഹിലിയും സെഞ്ച്വറി നേടി. കോഹിലിയുടെ പതിനാലാം ടെസ്റ്റ് സൈഞ്ച്വറിയാണിത്.
നേരത്തെ ഇന്ത്യയ്ക്ക് രണ്ട് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ ലോകേഷ് രാഹുലിന്റെയും മുരളി വിജയിന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് ബാറ്റിംഗിന്റെ തുടക്കത്തില്‍ തന്നെ നഷ്ടമായത്. പരിക്ക് മാറി തിരിച്ചെത്തിയ രാഹുല്‍ പൂജ്യനായി മടങ്ങിയപ്പോള്‍ മുരളി വിജയ് 20 റണ്‍സെടുത്തും പുറത്തായി.
സ്പിന്നിര്‍മാരായ ആര്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാകും .. മൂന്നാം ടെസ്റ്റ് 26 മുതല്‍ മൊഹാലിയിലും നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടു മുതല്‍ മുംബൈയിലും അഞ്ചാം ടെസ്റ്റ് 16 മുതല്‍ ചെന്നൈയിലും നടക്കും
ബാറ്റിങിലും ബൗളിങിലും മികച്ച നിലവാരമാണ് അവര്‍ പുലര്‍ത്തിയതെങ്കില്‍ ഇന്ത്യയുടെ സ്ഥിതി വ്യത്യസ്തമാണ്. ന്യൂസിലന്‍ഡിനെ വൈറ്റ്‌വാഷ് ചെയ്ത പ്രകടനത്തില്‍ നിന്നു ഇന്ത്യ താഴോട്ടു പോയി. ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ട് ഫീല്‍ഡില്‍ നിരന്തരം പിഴവുകള്‍ പറ്റിയതും ഇന്ത്യക്ക് ആശങ്ക നല്‍കുന്നു.
നായകന്‍ കോഹ്‌ലിയാണ് ഈ ടെസ്റ്റില്‍ ശ്രദ്ധാ കേന്ദ്രം കരിയറിലെ 50ാം ടെസ്റ്റിനാണ് കോഹ്‌ലി ഇറങ്ങുന്നത്. 49 ടെസ്റ്റുകളില്‍ നിന്നായി 13 സെഞ്ച്വറികളും 12 ഹാഫ് സെഞ്ച്വറികളുമടക്കം 3643 റണ്‍സാണ് നായകന്റെ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."