HOME
DETAILS
MAL
ഹൈക്കോടതി റിപ്പോര്‍ട്ടിങിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു
backup
November 17 2016 | 13:11 PM
കൊച്ചി: ഹൈക്കോടതിയില്‍ വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതുപ്രകാരം നിയമ ബിരുദത്തോടൊപ്പം അഞ്ചു വര്‍ഷത്തെ പരിചയവും ഉള്ളവര്‍ക്കു മാത്രമേ അക്രഡിറ്റേഷന് ലഭിക്കുകയുള്ളൂ.
സുപ്രിം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളാണ് ഹൈക്കോടതിയില്‍ ഏര്‍പ്പെടുത്തിയത്. ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
മാധ്യമ വിലക്കും അഭിഭാഷക- മാധ്യമപ്രവര്‍ത്തക തര്‍ക്കവും രൂക്ഷമായതിനെത്തുടര്‍ന്നാണ് ഹൈക്കോടതി റിപ്പോര്‍ട്ടിങിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."