HOME
DETAILS
MAL
കടുവാ പിടുത്തത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്
backup
November 17 2016 | 14:11 PM
കൊച്ചി: ലോകത്ത് ഏറ്റവും കൂടുതല്‍ കടുവകളെ പിടികൂടുന്നത് ഇന്ത്യയില്‍. ലോകത്ത് പിടികൂടപ്പെട്ട 44 ശതമാനം കടുവകളും ഇന്ത്യയിലാണ്.
വന്യജീവി വാണിജ്യ നിരീക്ഷണ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
16 വര്‍ഷത്തിനിടെ 540 കടുവകളെയെങ്കിലും പിടികൂടിയെന്നാണ് കണക്ക്. 2009 ലാണ് ഏറ്റവും കൂടുതല്‍ കടുവകളെ പിടികൂടപ്പെട്ടത്. 2013 ലായിരുന്നു ഏറ്റവും കുറവ്.
എന്നാല്‍ കടുവകളുടെ എണ്ണം കുറയുന്നതിന് ആനുപാതികമായി പിടികൂടപ്പെടുന്നവയുടെ എണ്ണവും കുറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."