HOME
DETAILS

കടലാസ് പണത്തിന്റെ കാലം മറക്കാം

  
backup
November 17 2016 | 15:11 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%ae

 


കള്ളപ്പണം തടയാന്‍ പഴയ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ പണത്തിനായി നെട്ടോട്ടമോടുന്ന കാഴ്ച്ചയാണ് നാടെങ്ങും കാണുന്നത്. ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലാത്ത അവസ്ഥ. കടം ചോദിച്ചിട്ടും കാര്യമില്ല, കാരണം എല്ലാവരുടെയും അവസ്ഥ ഇതുതന്നെ.

ബാങ്കുകള്‍ക്കു മുമ്പില്‍ കാണുന്ന നീണ്ട ക്യൂ നമ്മോട് പറയുന്നത് നിങ്ങള്‍ മറേണ്ട കാലമായി എന്നാണ്. എന്നു പറഞ്ഞാല്‍ എന്തിനും, ഏതിനും കടലാസ് പണത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, പകരം ഓണ്‍ലൈന്‍ പേമെന്റ് സംവിധാനത്തിലേക്ക് തിരിയുക.

ഇന്ത്യയില്‍ ഇനി വരാനിരിക്കുന്നത് ഡിജിറ്റല്‍ പേമെന്റിന്റെ വസന്തകാലമാണ്. ഡെബിറ്റ് കാര്‍ഡും, ക്രെഡിറ്റ് കാര്‍ഡും, നെറ്റ് ബാങ്കിംഗും, മൊബൈല്‍ വല്ലറ്റുകളുമൊക്കെ ഇതില്‍ ഉള്‍പ്പെടും. പഴയ നോട്ട് പിന്‍വലിക്കല്‍ ഡിജിറ്റല്‍ പേമെന്റിനെ പുഷ്ടിപ്പെടുത്തുമെന്നുള്ള കാര്യം തീര്‍ച്ച. പഴയ നോട്ട് പിന്‍വലിച്ച രാത്രിയില്‍ മൊബൈല്‍ വല്ലറ്റ് കമ്പനിയായ പേടിഎമ്മിലേക്ക് ഒഴുകിയ കോടികള്‍ ഇതിന്റെ സൂചന മാത്രം.

എന്താണ് മൊബൈല്‍ വല്ലറ്റ്?

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് സംവിധാനങ്ങളെല്ലാം കൂടി ഒരൊറ്റ മൊബൈല്‍ അപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന സംവിധാനമാണ് മൊബൈല്‍ വല്ലറ്റ്. നിങ്ങളുടെ അക്കൗണ്ടിലെ പണം വല്ലറ്റിലേക്ക് മാറ്റുന്നതോടുകൂടി പണമടക്കുന്നത് കുറച്ചു കൂടി സൗകര്യപ്രദമാകുന്നു.

ഓരോ പ്രാവശ്യവും കാര്‍ഡ് നമ്പറും, പാസ്സ് വേഡുമൊന്നും നല്‍കേണ്ട കാര്യമില്ല. ഒറ്റ ക്ലിക്ക് കൊണ്ട് പണമിടപാട് നടത്താം. ഇന്ത്യയിലെ ഇത്തരത്തിലുള്ള പ്രധാന മൊബൈല്‍ വല്ലറ്റ് സര്‍വ്വീസുകള്‍ പരിചയപ്പെടാം. പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സാറ്റോറില്‍ നിന്നോ ഇവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

PayTm

paytmനോയ്ഡ ആസ്ഥാനമായി 2010 ല്‍ തുടങ്ങിയ കമ്പനിയാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൊബൈല്‍ വല്ലറ്റ് സംവിധാനം. രാജ്യത്തെ പല നഗരങ്ങളിലും ഓട്ടോറിക്ഷാ ഡൈവര്‍മാര്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങി ഡെല്‍ഹി മെട്രോ വരെ പേടിഎമ്മിലൂടെ പണം സ്വീകരിക്കുന്നുണ്ട്.

ട്രെയിന്‍, ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍, ഡിറ്റിഎച്ച് റിച്ചാര്‍ജ് ചെയ്യാം. ഇലക്ട്രിസിറ്റി, വാട്ടര്‍, ഗ്യാസ്, ഹോട്ടല്‍ ബില്ലുകള്‍ അടക്കാം. കൂടാതെ പേടിഎമ്മിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ സാധനങ്ങള്‍ വാങ്ങുകയുമാകാം.

Mobikwik

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡുകള്‍ സ്വീകരിക്കുന്ന മൊബൈല്‍ വല്ലറ്റ് സംവിധാനം. ഇന്ത്യന്‍ റെയില്‍വേയുമായി കൂടിച്ചേര്‍ന്ന് തല്‍ക്കാല്‍ ബുക്കിങ്ങിനുള്ള സംവിധാനവും ഇവര്‍ ഒരുക്കുന്നുണ്ട്.

mobi

 

രാജ്യത്തെ അയ്യായിരത്തോളം റെസ്റ്റോറന്റുകള്‍ മൊബിക്വിക്ക് വഴിയുള്ള പേമെന്റ് സ്വീകരിക്കുന്നുണ്ട്. ബിഗ് ബസാര്‍, ബുക്ക്‌മൈഷോ, ജബോംഗ്, പിവിആര്‍, റെഡ് ബസ്, മിന്ത്ര തുടങ്ങിയ കമ്പനികളൊക്കെ മൊബിക്വിക്ക് സേവനം സ്വീകരിക്കുന്നവരാണ്.

Freecharge

ഒന്നോ രണ്ടോ ക്ലിക്ക് കൊണ്ട് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം എന്നതാണ് ഇവരുടെ പ്രത്യേകത. കൂടാതെ നിങ്ങളുടെ വല്ലറ്റില്‍ നിന്നും കൂട്ടുകാരുടെ വല്ലറ്റിലേക്ക് പണമയക്കാം.

free

 

മുംബൈമെട്രോ ഫ്രീച്ചാര്‍ജ് വഴി പണം സ്വീകരിക്കുന്നുണ്ട്. ജബോംഗ്, റെഡ്ബസ്, ബുക്ക് മൈഷോ തുടങ്ങിയ പ്രശസ്ത കമ്പനികളൊക്കെ ഫ്രീച്ചാര്‍ജ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡിസ്‌കൗണ്ട് കൂപ്പണും, കാഷ് ബാക്ക് ഓഫറുമൊക്കെ ഇവര്‍ നല്‍കുന്നുണ്ട്.

Ctirus Wallte

citrud

 

ഓണ്‍ലൈന്‍ പേമന്റ് നടത്താന്‍ പേടിയുള്ളവര്‍ക്ക് ഇതുപയോഗിക്കാം. കാരണം ഏറ്റവും സുരക്ഷിതമായ മൊബൈല്‍ വല്ലറ്റ് സംവിധാനമാണിത്. നിങ്ങളുടെ വല്ലറ്റില്‍ നിന്നും മറ്റൊരാള്‍ക്ക് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം കൈമാറാം.

Oxigen Wallte

2004 ല്‍ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും പഴയ പേമെന്റ് സംവിധാനം.ഏകദേശം 35 മില്യന്‍ ഇടപാടുകളാണ് മാസം തോറും ഓക്‌സിജന്‍ വഴി നടക്കുന്നത്.

ആര്‍.ബി.ഐ അംഗീകാരമുള്ള ഓക്‌സിജന്‍വല്ലറ്റ് വഴി ഒരു മൊബൈല്‍ നമ്പര്‍ മാത്രമുപയോഗിച്ച് പണമയക്കാം. കൂടാതെ ബാങ്ക് അക്കൗണ്ടുപയോഗിച്ച് NEFT വഴി പണം കൈമാറ്റം നടത്താം.

PayU Money

മുകളില്‍ പറഞ്ഞ സംവിധാനങ്ങള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന പുതിയ വല്ലറ്റ് സംവിധാനം. താരതമ്യേന കുറച്ചു മാത്രം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നു. ഇതിലൂടെ മൊബൈല്‍, ഡിറ്റിഎച്ച് റിച്ചാര്‍ജ് ചെയ്യാം. ഇലക്ട്രിസിറ്റി, ഗ്യാസ് ബില്ലുകള്‍ അടക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago