സ്കൂട്ടര്‍ യാത്രക്കാരുടെ മുകളിലേക്ക് മരംവീണ് ഒരാള്‍ മരിച്ചു
കായംകുളം: ദേശീയപാതയില്‍ സ്കൂട്ടര്‍ യാത്രക്കാരുടെ മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. കായംകുളം മുരുക്കുംമൂട് മാവോലില്‍ കിഴക്കതില്‍ അലിഅക്ബര്‍ (55) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മരുമകള്‍ ഹസീന(28) യെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ മുക്കട ജംഗ്ഷനു സമീപമായിരുന്നു അപകടം.
ഓച്ചിറ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഹസീനയെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരവെ മുക്കട ജംഗ്ഷനു സമീപമെത്തിയപ്പോള്‍ റോഡരുകില്‍ നിന്ന മരം സ്കൂട്ടര്‍ ഓടിച്ചിരുന്ന അലിഅക്ബറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ താലൂക്കാശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും അലിഅക്ബറിന്റെ ജീവന് രക്ഷിക്കാനായില്ല. ഭാര്യ പരേതയായ നബീസത്ത്. മക്കള്‍ ഷാജി (കെ.എസ്.ആര്.ടി.സി കായംകുളം), ഷിബു,ഷീബ. മറ്റൊരു മരുമക്കള്‍ ഷജിന, നിസാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."