HOME
DETAILS

വേനല്‍ കനക്കുന്നു; ക്ഷീരമേഖല തളര്‍ച്ചയിലേയ്ക്ക് കാലിത്തീറ്റയുടെ ദൗര്‍ലഭ്യവും പ്രശ്‌നം സൃഷ്ടിക്കുന്നു

  
backup
November 17 2016 | 18:11 PM

169411-2



കട്ടപ്പന:  മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം ജില്ലയിലെ ക്ഷീരമേഖല തളരുന്നു. കൊടും വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടമായതോടെ പച്ചപ്പുല്‍ കൃഷി ഉണങ്ങിത്തുടങ്ങി. കന്നുകാലികള്‍ക്കു മെച്ചപ്പെട്ട തീറ്റയില്ലാത്തതുകൊണ്ട് പാലിന്റെ റീഡിങ് കുറയുന്നതിനാല്‍ പാല്‍വില കുറയുന്നതും ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നു.
 ഇതിനൊപ്പം ക്ഷീരമേഖലയില്‍ മൃഗ സംരക്ഷണവകുപ്പു നല്‍കിയിരുന്ന വിവിധ ക്ഷേമപദ്ധതികളും സബ്‌സിഡി കാലിത്തീറ്റ വിതരണവും മുന്നറിയിപ്പില്ലാതെ നിര്‍ത്തിയതു ക്ഷീരകര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ഗോവര്‍ധിനി പദ്ധതിയാണ് രണ്ടുമാസം മുന്‍പു മുന്നറിയിപ്പില്ലാതെ നിര്‍ത്തിവച്ചത്.
കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡിയില്‍ കാലിത്തീറ്റ വിതരണം ചെയ്തിരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയാണ് ഗോവര്‍ധിനി. കേരള ഫീഡ്‌സ് നല്‍കുന്ന 1020 രൂപയുടെ 50 കിലോഗ്രാം കാലിത്തീറ്റയ്ക്കു പദ്ധതിപ്രകാരം 510 രൂപയായിരുന്നു കര്‍ഷകര്‍ നല്‍കേണ്ടത്.
ബാക്കി തുക സബ്‌സിഡിയായി മൃഗസംരക്ഷണവകുപ്പു നല്‍കും. പരമാവധി 12,500 രൂപയുടെ ആനുകൂല്യമായിരുന്നു ഗോവര്‍ധിനി പദ്ധതിപ്രകാരം ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ചിരുന്നത്. രണ്ടുമാസം മുന്‍പുവരെ പശുക്കുട്ടികളുള്ള കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നതാണ്.
എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സ് കാലിത്തീറ്റ ഉല്‍പാദനം കുറച്ചു എന്ന വ്യാജേന ഗോവര്‍ധിനി പദ്ധതിയിലുള്‍പ്പെടുത്തി കാലിത്തീറ്റ നല്‍കുന്നതു നിര്‍ത്തിവച്ചു.
കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് കൃത്രിമ ക്ഷാമമുണ്ടാക്കി സബ്‌സിഡി കാലിത്തീറ്റയുടെ വിതരണം കേരള ഫീഡ്‌സ് നിര്‍ത്തിയതെന്ന് ആരോപണമുണ്ട്. മില്‍മയുടെ കാലിത്തീറ്റയ്ക്കും ഓരോ ആഴ്ചയും വില വര്‍ധിപ്പിക്കുകയാണ്.  990 രൂപയായിരുന്ന മില്‍മയുടെ 50 കിലോഗ്രാം കാലിത്തീറ്റയ്ക്ക് ഏതാനും ദിവസം മുന്‍പു 10 രൂപ വര്‍ധിപ്പിച്ചു. വിപണിയിലും കാലിത്തീറ്റ വില ശരവേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
പച്ചപ്പുല്ലിന്റെ ദൗര്‍ലഭ്യവും ഗുണമേന്മയുള്ള കാലിത്തീറ്റയുടെ കുറവും മൂലം കര്‍ഷകര്‍ക്കു ലഭിക്കുന്ന പാലിന്റെ പോഷകഘടനയിലും മാറ്റങ്ങള്‍ സംഭവിച്ചതു പാല്‍വില കുറയാന്‍ കാരണമായി.
പച്ചപ്പുല്ല് ഇല്ലാത്തതിനാല്‍ മിക്ക കര്‍ഷകരും ഉണങ്ങിയ വൈക്കോലാണ് പശുക്കള്‍ക്കു തീറ്റയായി നല്‍കുന്നത്. ഇതു പാലിലെ കൊഴുപ്പിന്റെ അളവ് തീരെ കുറച്ചു. പാലിലെ കൊഴുപ്പിന്റെയും ഇതര ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ശരാശരി 30 രൂപയും അതിനു മുകളിലുമായിരുന്നു ഒരു ലീറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിച്ചിരുന്നത്.
എന്നാല്‍ ഏതാനും മാസങ്ങളായി ക്ഷീരസംഘങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ക്കും പാലിന്റെ അടിസ്ഥാന വിലയായ 26 രൂപ 25 പൈസ വരെയാണ് ലഭിക്കുന്നതെന്നു ക്ഷീരസംഘം സെക്രട്ടറിമാര്‍ പറയുന്നു.
ക്ഷീരസംഘങ്ങളില്‍നിന്നു പുറത്തേക്കു പാല്‍ വില്‍ക്കുന്നതു ലീറ്ററിനു 38 രൂപയ്ക്കാണ്. വേനല്‍ക്കാലത്തു സാധാരണയായി പശുക്കള്‍ക്കുള്ള തീറ്റയും പാലുല്‍പാദനവും തീരെ കുറയുന്നതിനാല്‍ ഒരു ലീറ്റര്‍ പാലിനു രണ്ടുരൂപ വരെ ഇന്‍സെന്റീവ് അനുവദിച്ചിരുന്നു.
ഇത്തവണ വേനല്‍ നേരത്തേയായിട്ടും ഇന്‍സെന്റീവ് നല്‍കാന്‍ തുടങ്ങിയിട്ടില്ല. വരവിനെക്കാള്‍ കൂടുതല്‍ ചെലവ് വേണ്ടിവന്നതോടെ പലരും പശുക്കളെ വിറ്റ് ഈ രംഗത്തു നിന്നൊഴിവാകുന്നതു ജില്ലയുടെ ക്ഷീരസമൃദ്ധിക്കു തിരിച്ചടിയാകുമെന്നുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago