ഓച്ചിറയില്‍ ലൈബ്രറി കൗണ്‍സില്‍ സ്റ്റാള്‍ തുറന്നു
ഓച്ചിറ: ഓച്ചിറ പടനിലത്ത് വൃശ്ചികോത്സവത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന സ്റ്റാള്‍ പ്രവര്‍ത്തനം തുടങ്ങി സ്റ്റാളിന്റെ ഉദ്ഘാടനം ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരബ്രഹ്മ ഓഡിറ്റോറിയത്തിന് സമീപം സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളില്‍ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രവും, താലൂക്കിലെ പ്രമുഖ വ്യക്തികളെ സംബന്ധിച്ച വിവരങ്ങളും ഉള്‍ക്കൊള്ളിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാഹിത്യ കൂട്ടായ്മ, കവിയരങ്ങ്,കാവ്യ സന്ധ്യ, ചിത്ര രചന, എന്നിവയുണ്ടാകും.
കേരളപ്പിറവിയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് പഴയകാല മലയാള ക്ലാസിക്കല്‍ സിനിമകളുടെ പ്രദര്‍ശനവും നടക്കും. ലൈബ്രറി കൗണ്‍സില്‍ ആക്ടിങ് പ്രസിഡന്റ് പി.ബി ശിവന്‍ അധ്യക്ഷനായി. സെക്രട്ടറി വി വിജയകുമാര്‍, രാമചന്ദ്രന്‍ സംസാരിച്ചു.
സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി.ബി സത്യദേവന്‍, ഓച്ചിറ ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ കെ ദീപ, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദ്, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡി സുകേശന്‍, ക്ഷേത്ര ഭരണസമിതി സെക്രട്ടറി സദാശിവന്‍, സുരേഷ് വെട്ടുകാട് ആര്‍ രാഘുനാഥന്‍, എം ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."