HOME
DETAILS
MAL
നോട്ട് പിന്‍വലിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയം
backup
November 17 2016 | 18:11 PM
മുംബൈ: 1000,500 നോട്ടുകള്‍ പിന്‍വലിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി. മഹാരാഷ്ട്രയിലെ പനവേല്‍ കര്‍ഷക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് വന്‍ പരാജയമുണ്ടായത്.
സമിതിയില്‍ ആകെയുള്ള 17 സീറ്റിലും ബി.ജെ.പി തോറ്റു. കര്‍ഷകരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ് ബി.ജെ.പിയെ നിലം പരിശാക്കിയത്. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള കര്‍ഷക കൂട്ടായ്മയായ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യുസ് മാര്‍ക്കറ്റ് കമ്മിറ്റി(എ.പി.എം.സി)യിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. നോട്ട് പിന്വലിച്ചതോടനുബന്ധിച്ച പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയത് സാധാരണക്കാരെയും കര്‍ഷകരെയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."