അസംഖാന്‍ മാപ്പുപറയണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ബുലന്ധ്ശഹര്‍ പീഡനക്കേസ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ ഗുഢാലോചനയാണെന്ന മന്ത്രി അസംഖാന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. അസം ഖാന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. അസംഖാനുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കേസാണിത്. ജനാധിപത്യ രാജ്യത്ത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ വിവാദ പരാമര്‍ശം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം അസംഖാനോട് കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അസംഖാന്റെ പ്രസ്താവന കേസില്‍ സ്വാധീനം ചെലുത്തുമെന്ന് അമിക്കസ് ക്യൂറി ഫാലി. എസ് നരിമാന്‍ കോടതിയെ ബോധിപ്പിച്ചു.ജൂലൈ 29ന് ബുലന്ധ്ശഹര്‍ ഹൈവേയില്‍ പിതാവിനെ കെട്ടിയിട്ട് മാതാവിനെയും മകളെയും അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."