HOME
DETAILS
MAL
നോട്ടുകള്‍ പൂഴ്ത്തിവയ്ക്കരുത് ആര്.ബി.ഐ
backup
November 17 2016 | 18:11 PM
മുംബൈ: ജനങ്ങള്‍ക്ക് ആവശ്യമായ നോട്ടുകള്‍ വിപണിയില്‍ ഉണ്ടെന്നും ആരും നോട്ടുകള്‍ പൂഴ്ത്തി വയ്ക്കാന്‍ ശ്രമിക്കരുതെന്നും റിസര്‍വ് ബാങ്ക് അഭ്യര്‍ഥന. നോട്ടുകളുടെ അപര്യപ്തത കാരണമല്ല അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.ജനങ്ങള്‍ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യത്തിന് നോട്ടുകള്‍ വിപണയില്‍ ലഭ്യമാണ്. നോട്ടിന് ക്ഷാമം ഉണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്താനോ പൂഴ്ത്തി വയ്ക്കാനോ ശ്രമിക്കരുതെന്നും ആര്.ബി.ഐ പറഞ്ഞു.
നോട്ടുകള്‍ക്ക് ക്ഷാമം ഉള്ളതിനാലാണ് പുതിയ നിയന്ത്രണമെന്ന അഭ്യൂഹങ്ങള്‍ പരന്നതിനാലാണ് റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."