HOME
DETAILS
MAL
കശ്മിരില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി
backup
November 17 2016 | 18:11 PM
ശ്രീനഗര്‍: കശ്മിര് താഴ്വരയില് വീണ്ടും ട്രെയിനുകള്‍ ഓടിത്തുടങ്ങി. നാലു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ജമ്മു കശ്മിരില്‍ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നത്.
ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയെ വധിച്ചശേഷമുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം നിലച്ചത്.
സംഘര്‍ഷത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു. ഇതിന് ശമനമായതോടെയാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."