വീല്‍ചെയറില്ല; ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയില്‍ വലിച്ചിഴച്ചു
ആന്ധ്രപ്രദേശ്: രോഗിയായ ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ചു. ആന്ധ്രയിലെ അനന്തപൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വീല്ചെയറില്ലാത്തതിനാല് ഭര്‍ത്താവിനെ മുകളിലത്തെ നിലയിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചില്ലെന്നും അതിനാലാണ് വലിച്ചിഴച്ചതെന്നും ഭാര്യ ശ്രീവാനി പറഞ്ഞു.
46കാരനായ ശ്രീനിവാസാചാരിക്ക് അള്‍സറിനെ തുടര്‍ന്ന ദേഹമാസകലം വ്രണമാണ്. ചികിത്സയ്ക്കായി ഭാര്യയോടൊപ്പം ഇയാള്‍ ആശുപത്രിയില്ലെത്തിയെങ്കിലും വില്ചെയറില്ലാത്തതിനാല് മുകളിലത്തെ നിലയിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതോടെയാണ് ഭാര്യ കടുംകൈയ്ക്ക് മുതിര്‍ന്നത്. ഇവര്‍ ഭര്‍ത്താവിനെ വലിച്ചിഴക്കുന്ന ദൃശ്യം വൈറലായതോടെ സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ കൂടുതല്‍ വീല്‍ചെയറുകള്‍ നല്‍കാനും ഉത്തരവിട്ടു.
അതേസമയം ആശുപത്രി അധികൃതര്‍ ശ്രീവാനിയുടെ ആരോപണങ്ങളെ തള്ളി. നിലവിലുള്ള വീല്‍ചെയറുകളും സ്ട്രെക്ച്ചറുകളും ഉപയോഗത്തിലാണെന്നും കുറച്ചു നിമിഷം കാത്തു നില്‍ക്കണമെന്നുമാണ് ഇവരോട് ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ശ്രീവാനി ഇത് നിരസിക്കുകയായിരുന്നവെന്നും ഇവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."