ലബ്ബാസാഹിബ് അനുസ്മരണ സമ്മേളനം ഇന്ന് തൊടുപുഴയില്‍
തൊടുപുഴ: ലബ്ബാസാഹിബ് അനുസ്മരണ സമ്മേളനം ഇന്ന് തൊടുപുഴയില്‍ നടക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളിലാണ് അനുസ്മരണ സമ്മേളനവും ലബ്ബാസാഹിബ് സ്മാരക പുരസ്‌കാര വിതരണവും. കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മികച്ച വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിനുള്ള ലബ്ബാസാഹിബ് സ്മാരക പുരസ്‌കാരം പി.ജെ. ജോസഫിന് നല്‍കും. ലബ്ബാസാഹിബ് അനുസ്മരണ പ്രഭാഷണം മുസ്‌ലിംലീഗ് നേതാവ് പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിക്കും.
ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് കെ.എം.എ. ഷുക്കൂറിന്റെ അധ്യക്ഷതയില്‍ ജന. സെക്രട്ടറി എം.എസ്. മുഹമ്മദ് സ്വാഗതമാശംസിക്കും.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് അബ്ദുസ്സലാം ഹാജി, ഡി.സി.സി പ്രസിഡന്റ് റോയി കെ പൗലോസ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ.എം ആഗസ്തി , യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍, കെ പി സി സി സെക്രട്ടറി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, സി.എം. പി ജില്ലാ സെക്രട്ടറി കെ. സുരേഷ്ബാബു, ഇടുക്കി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം മൂസ, മുസ്‌ലിംലീഗ് ദേശീയ സമിതി അംഗം പി എസ് മീരാന്‍മൗലവി, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി പി അസീസ്ഹാജി, ജില്ലാ ട്രഷറര്‍ ഫൈസല്‍ കമാല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."