HOME
DETAILS
MAL
വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവ് കോടതിയില്‍ കീഴടങ്ങി
backup
November 17 2016 | 19:11 PM
തൊടുപുഴ: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച യുവാവ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട തെക്കേകര, കല്ലോലില്‍ ഹുമയൂണ്‍ മുഹമ്മദ് (27) ആണ് മുട്ടം കോടതിയില്‍ കീഴടങ്ങിയത്.
മലങ്കര മ്രാലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാത്യു ജോര്‍ജ് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ കീഴടങ്ങിയ ഇയാളെ കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."