ജി.സി.ഡി.എയും ട്രിഡയും പുനര്‍രൂപീകരിക്കും
തിരുവനന്തപുരം: വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) എന്നിവ പുനര്‍രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള മറ്റു വികസന അതോറിറ്റികള്‍ ഇനി തുടരേണ്ടണ്ടതില്ലെന്നും തീരുമാനിച്ചു.
വയനാട് ജില്ലാ ഗവണ്മെന്റ് പ്ലീഡറായി ജോസഫ് മാത്യുവിനെ നിയമിക്കും. എറണാകുളം ഗവ.ലോ കോളജില്‍ വനിതാ ഹോസ്റ്റലില്‍ മേട്രന് തസ്തിക സൃഷ്ടിക്കും. കൊല്ലം ടി.കെ.എം കോളജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ ഒരു അധ്യാപക തസ്തിക സൃഷ്ടിക്കും.
1977ല്‍ കല്ലട ജലസേചന പദ്ധതിയിലെ ജീവനക്കാര്‍ക്കു ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട ബി. കല്യാണിക്കുട്ടി അമ്മയ്ക്ക് മൈലം വില്ലേജില്‍ ഒമ്പതു സെന്റ് ഭൂമി അനുവദിക്കും. ഹോമിയോ വകുപ്പിനുകീഴില്‍ വന്ധ്യതാനിവാരണ കേന്ദ്രം സ്ഥാപിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ ഭൂമി വിട്ടുകൊടുക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."