HOME
DETAILS

നികുതി വരുമാനം ഇടിയും: ക്ഷേമ പെന്‍ഷനുകളെ ബാധിക്കാന്‍ സാധ്യത

  
backup
November 17 2016 | 19:11 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%8d

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി നോട്ട് നിരോധനം സംസ്ഥാനത്തെ പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയാകും. അടുത്ത മാസം അവസാനത്തോടെ ട്രഷറിയില്‍ എത്തുന്ന പണത്തിന്റെ അളവ് കുറയുന്ന സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്കായി പണം കണ്ടെത്തല്‍ സര്‍ക്കാരിന് വെല്ലുവിളിയാകും.  ഉത്സവസീസണ്‍ ആയതിനാല്‍ ക്ഷേമപെന്‍ഷന്‍ കാലേകൂട്ടി നല്‍കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.
കറന്‍സി പ്രതിസന്ധി വന്നതോടെ നികുതി വരുമാനം ഇടിയുന്ന അവസ്ഥയാണെന്നും ഇതിലൂടെ സംസ്ഥാനത്തിന്റെ പൊതുവരുമാനത്തില്‍ കാല്‍ഭാഗമെങ്കിലും നഷ്ടമാകുമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ നിരക്കില്‍ കുറവുണ്ടായതാണ് പ്രധാന തിരിച്ചടി. വിവിധ ഫീസുകള്‍, കെ.എസ്.എഫ്.ഇ ചിട്ടി അടവ് തുടങ്ങിയ ഇനങ്ങളിലും കുറവുണ്ടാകും. ചില്ലറവ്യാപാരമേഖലയില്‍ ഉള്‍പ്പെടെ കച്ചവടം കുറഞ്ഞതോടെ വില്‍പന നികുതി വരുമാനത്തിലും വലിയ ഇടിവുണ്ടാകും. ഒരാഴ്ചത്തെ ലോട്ടറി നിര്‍ത്തിവച്ചതോടെ വിറ്റുവരവില്‍ 300 കോടിയുടെ കുറവുണ്ടാകും. ഇത്തരത്തില്‍ പലരംഗത്തും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തില്‍ 25 ശതമാനമെങ്കിലും ഇടിവുണ്ടാകും. നികുതിപിരിവില്‍ നേരത്തേ 19 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
  പെട്രോളിയം കമ്പനികളും ബിവറേജസ് കോര്‍പ്പറേഷനും അടയ്ക്കുന്ന നികുതിയില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം, നിലവിലെ സാഹചര്യം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തെ ബാധിക്കില്ല. ട്രഷറിയില്‍ കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ബില്ലുകള്‍ പാസാക്കി അവരുടെ ട്രഷറി അക്കൗണ്ടുകളിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ മാറ്റാന്‍ കഴിയും. പക്ഷേ, കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാല്‍ 24,000 രൂപയേ ജീവനക്കാര്‍ക്കു പിന്‍വലിക്കാന്‍ കഴിയൂ എന്ന പ്രശ്‌നം വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago