മെന്റര്‍-സ്റ്റുഡന്റ് മീറ്റ് ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ സൊസൈറ്റിയിലെ ട്രെയിനികള്‍ക്ക് സിവില്‍ സര്‍വീസ് മേഖലയിലെ വിദഗ്ധരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ സംഘടിപ്പിച്ച മെന്റര്‍-സ്റ്റുഡന്റ് മീറ്റ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു.
2016-17 ബാച്ചിലെ മുപ്പത് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കഠിനപ്രയത്‌നവും തികഞ്ഞ ആത്മവിശ്വാസവുമുണ്ടെങ്കില്‍ സിവില്‍ സര്‍വീസിനെ ആര്‍ക്കും കൈയെത്തിപ്പിടിപ്പിക്കാമെന്നും രാജ്യ സേവനത്തിനായുള്ള ഏറ്റവും മികച്ച മാര്‍ഗമായി സിവില്‍ സര്‍വീസ് പ്രൊഫഷനെ കാണണമെന്നും ചീഫ് സെക്രട്ടറി വിദ്യാര്‍ഥികളോട് പറഞ്ഞു. ഐ.എ.എസില്‍ മാത്രമല്ല, സിവില്‍ സര്‍വീസിലെ ഏതു ശാഖയിലും മികവോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തിത്വ പ്രകാശനത്തിനു ധാരാളം അവസരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു, ഇന്‍കംടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. അശ്വതി, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. ചിത്ര ടി. നായര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."