HOME
DETAILS
MAL
ഭര്‍ത്താവിനോടു പിണങ്ങി കടലില്‍ച്ചാടി; വീട്ടമ്മയെ ലൈഫ്ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി
backup
November 17 2016 | 19:11 PM
കോവളം: ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങി കടലില്‍ ചാടിയ വീട്ടമ്മയെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ബാലരാമപുരം സ്വദേശിനി കാഞ്ചന (56)യാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കോവളം ഹവ്വാ ബീച്ചിലെ കടലില്‍ ചാടിയത്.
ഒരു മണിക്കൂറോളം മണല്പരപ്പില് ഇരുന്ന വീട്ടമ്മ പെട്ടെന്ന് തിരയിലേക്ക് ഇറങ്ങിയത് ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാര്‍ഡുകള്‍ പിന്തിരിപ്പിക്കാന് ശ്രമം നടത്തി. എന്നാല്‍ മരിക്കാന്‍ വന്നതാണെന്ന് വിളിച്ച് പറഞ്ഞ് ആഴത്തിലേക്ക് പോയ ഇവരെ ലൈഫ്ഗാര്‍ഡുകള്‍ പുറകേയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് കോവളം പൊലിസ്് എത്തി വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."