വര്‍ണ്ണ വിസ്മയമായി ഐ.ടി.മേള
മാവേലിക്കര:വിവിധ സോഫ്റ്റ് വയറുകളുടെ സഹായത്തോടെ മീന്‍പിടുത്തത്തെ വിദ്യാര്‍ത്ഥികള്‍ ഡിജിറ്റലാക്കി ചിത്രീകരിച്ചത് വിസമയമായി.
ഐടിമേളയില്‍ യുപി വിഭാഗത്തില്‍ നടന്ന് ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തിലാണ് മീന്‍പിടുത്തത്തെ ഡിജിറ്റലാക്കി വിദ്യാര്‍ത്ഥികള്‍ വരകൊണ്ട് വര്‍ണ്ണവിസ്മയം തീര്‍ത്തത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികളുടേയും പ്രകടനം മിന്നുന്നതായി. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ എക്‌സ്‌പെയിന്റ് സോഫ്റ്റ് വെയറിലാണ് വിദ്യാര്‍ത്ഥികള്‍ ചിത്രരചന നടത്തിയത്.
ഹൈസ് സ്‌കൂളിന് ഓണ്‍ലൈന്‍ കായിക ഉപകരണങ്ങള്‍ വാങ്ങുവാനുള്ള വെബ് സ്റ്റോറും ഹയര്‍സെക്കന്‍ഡറിയ്ക്ക് വെപേജ് ഡിസൈനിംഗിലൂടെ ഓണ്‍ലൈന്‍ ലൈബ്രറി നിര്‍മ്മിക്കുവാനുമുള്ള വിഷയങ്ങളായിരുന്നു മത്സരത്തില്‍ നല്‍കിയിരുന്നത്. ഇവരുടെ പ്രകടനവും നിലവാരം പുലര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."